
തിരുവനന്തപുരം: കേരളത്തില്‍ 35 സീറ്റ് കിട്ടിയാല്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇരു മുന്നണികളിലും പാര്‍ട്ടികള്‍ മറ്റ് വഴിയില്ലാത്തതുകൊണ്ടാണ് അവിടെ തുടരുന്നതെന്നും, രണ്ടാം തിയതി കഴിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് ആരൊക്കെ വരുമെന്ന് മെയ് രണ്ട് കഴിയുമ്പോള്‍ അറിയാമെന്നും അദേഹം മറ്റൊരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
2026 ല്‍ നൂറ് സീറ്റുമായി ബിജെപി കേരളം ഭരിക്കും.കോണ്‍ഗ്രസിലൊക്കെ പലരും അതൃപ്തിയിലാണ്. ഈ തിരഞ്ഞെടുപ്പിലെ ഫലം എന്താണെന്ന് അറിയാന്‍ പല അസംതൃപ്തരും കാത്തിരിക്കുകയാണെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.






