കണ്ണൂര്‍: മത്സരത്തില്‍ നിന്ന് പിന്മാറാന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി തലശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി. നസീര്‍.
അതേസമയം പി.ജയരാജന്റെ ആവശ്യം താന്‍ നിരസിച്ചതായും അദേഹം വ്യക്തമാക്കി. എന്നാല്‍ ബിജെപിയുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞതിന് പിന്നില്‍ പി.ജയരാജനല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.






