
മഞ്ചേശ്വരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിക്കുമെന്നുറച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സര്‍ക്കാര# രൂപീകരിക്കുന്നതില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പിണറായി വിജയന് വിചാരിച്ചാല്‍ പോലും എന്‍ഡിഎയുടെ വിജയം തടയാനാവില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
മഞ്ചേശ്വരത്തും കോന്നിയിലും മികച്ച ഭൂരിപക്ഷം നേടി എന്‍ഡിഎ വിജയിക്കുമെന്നതില്‍ ഒരു സംശയുമില്ല. നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചു നിന്നാല്‍ പോലും ബിജഡെപിയെ തോല്‍പ്പിക്കാനാവില്ല. പിമറഖായി വിജയന് തിരഞ്ഞെടുപ്പില്‍ എന്തോ പ്രതീക്ഷിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭൂതകാലം അദ്ദഹത്തെ വേട്ടയാടുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.






