
കണ്ണൂര്‍: എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത തലശേരി മണ്ഡലത്തില്‍ മനസാക്ഷി വോട്ടിന് ബി.ജെ.പിയുടെ നിര്‍ദേശം. പാര്‍ട്ടി ജില്ലാ നേതൃത്വമാണ് അണികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാനുള്ള നീക്കം പാളിയതോടെയാണ് മനസാക്ഷി വോട്ടിന് നിര്‍ദേശം.
തലശേരിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക പൂരിപ്പിച്ചതിലെ പിഴവിനെ തുടര്‍ന്ന് സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. നിലവില്‍ എല്‍.ഡി.എഫിലെ എ.എന്‍ ഷംസീറും യു.ഡി.എഫിലെ എം.പി അരവിന്ദാക്ഷനുമാണ് മത്സരിക്കുന്ന പ്രധാന സ്ഥാനാര്‍ത്ഥികള്‍.
സി.പി.എമ്മിനും കോണ്‍ഗ്രസിനും വോട്ട് പോകാതെ ക്രമീകരിക്കാനാണ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.






