
ചേര്‍ത്തല: ചേര്‍ത്തല നിയോജക മണ്ഡലത്തിലെ കൊക്കോതമംഗലത്ത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി ഇത്തവണയും ദമ്പതിമാര്‍. കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ ഒരുക്കിയിരിക്കുന്ന 139, 140 നമ്പര്‍ ബൂത്തുകളിലാണ് ദമ്പതിമാര്‍ക്ക് ചുമതല.
ആലപ്പുഴ ജില്ലാ പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥന് സിബി ജോണ്‍, ഭാര്യയും കൊക്കോതമംഗലം വില്ലേജ് ഓഫീസിലെ ജീവനക്കാരിയുമായ റീത്താമ്മ എന്നിവരാണ് ബി.എല്‍.ഒമാരായി പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി ആറാം തവണയാണ് ഇവര്‍ ഇപ്രകാരം ഡ്യുട്ടി എടുക്കുന്നത്.
139ാം നമ്പര്‍ ബൂത്തില്‍ റീത്താമ്മയ്ക്കാണ് ഡ്യുട്ടി. 140 ാം നമ്പര്‍ ബൂത്തില്‍ സിബി ജോണും ബി.എല്‍.ഒ ആയി പ്രവര്‍ത്തിക്കുന്നു. 139ല്‍ 1200ന് അടുത്ത് വോട്ടര്‍മാരുണ്ട്. 1350 വോട്ടര്‍മാരാണ് 140ാം നമ്പര്‍ ബൂത്തിലുള്ളത്.






