
ശിവഗംഗ: കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂര്‍ പോളിങ് ബൂത്തിലാണ് കുടുംബസമ്മേതം എത്തി വോട്ട് ചെയ്തത്.
തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വന്‍വിജയം നേടുമെന്ന് കാര്‍ത്തി പ്രതികരിച്ചു. 2019 ലെ തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കും. ബിജപിയുടെ ഹിന്ദു കറ നിഴല്‍ വീഴാത്ത സര്‍ക്കാരാണ് തമിഴ്നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദേഹം പറഞ്ഞു.
നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എടപ്പാടിയിലെ സിലുവമ്പാളയത്തിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ 38 ജില്ലകളില്‍ 234 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.






