
പുതുച്ചേരി : കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ വോട്ടെടുപ്പ് സമാധാനപരം. ഉച്ചയ്ക്ക് ഒരുമണിവരെ 53.77 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കൈവിട്ട അധികാരം തിരിച്ചുപിടിക്കാമെന്ന ആഗ്രഹത്തോടെയാണ് കോണ്‍ഗ്രസ് ഇത്തവണ പുതുച്ചേരിയിലെ തിരഞ്ഞെടുപ്പിനെ നോക്കികാണുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ആധിപത്യം ഉറപ്പിക്കണമെന്ന ലക്ഷ്യത്തോടെ പുതുച്ചേരിയില്‍ സര്‍ക്കാരുണ്ടാക്കണമെന്ന് എന്‍ഡിഎ കരുതുന്ന മണ്ഡലമാണിത്.
30 മണ്ഡലങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ സംഭവിച്ച മണ്ഡലമെന്ന നിലയില്‍ പുതുച്ചേരി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. മുന്‍ മുഖ്യമന്ത്രിയായിരുന്ന രംഹസ്വാമിയുടെ എന്‍ ആര് കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് മണ്ഡലം പിടിക്കാനാണ് എന്‍ഡിഎ ലക്ഷ്യം.






