
ന്യൂഡൽഹി : കേരളത്തിൽ ആർടി പിസിആർ പരിശോധന കുറച്ചത് ആശങ്കക്ക് വക നൽകുന്നുവെന്ന് കേന്ദ്രം. കൂടുതലായി ആന്റിജൻ പരിശോധനയെ ആശ്രയിക്കുന്നത് അപകടകരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തെ കൂടാതെ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ആർടിപിസിആർ പരിശോധന കുറച്ചതായാണ് റിപോർട്ടുകൾ. ഇതും ആശങ്കക്കിടയാക്കുന്നുണ്ട്. അതെ സമയം, പഞ്ചാബ്, ഹരിയാന, തമിഴ്നാട്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ആർടിപിസിആർ പരിശോധനയാണ് കൂടുതലായി ചെയുന്നത്.
ആകെ പരിശോധനയിൽ 70 % എങ്കിലും ആർടി പിസിആർ പരിശോധന വേണമെന്നു കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഫെബ്രുവരി 10 മുതൽ ഇന്നലെ വരെയുള്ള 8 ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോൾ ആർടി പിസിആർ പരിശോധന ഒരു ഘട്ടത്തിലും 53% കടന്നില്ലെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.






