
കണ്ണൂർ : മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത. മരിച്ച രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തുടർന്ന്, രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തി. അർധരാത്രി വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിശദ പരിശോധനക്കായി മൻസൂർ വധം അന്വേഷിക്കുന്ന സംഘം ചെക്യാട് എത്തും.
രതീഷിന്റെ ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.






