
ഇന്ത്യയില്‍ മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ ബുക്കിംഗ് 50,000 യൂണിറ്റ് പിന്നിട്ടതായി റിപ്പോർട്ട്. എസ്യുവി ബുക്ക് ചെയ്തശേഷം ഇപ്പോള്‍ പതിനൊന്ന് മാസത്തില്‍ കൂടുതല്‍ ഡെലിവറിക്ക് കാത്തിരിക്കണം. വെയ്റ്റിംഗ് പിരീഡ് ഇത്രയധികം വര്‍ധിക്കാന്‍ കാരണം ഉയര്‍ന്ന ആവശ്യകതയും അര്‍ധചാലകങ്ങളുടെ ക്ഷാമവുമാണ്. കരണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ ഴിഞ്ഞ വര്‍ഷം ഒക്റ്റോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
റിപ്പോർട്ട് പ്രകാരം ആഗോളതലത്തില്‍ നേരിടുന്ന അര്‍ധചാലക ചിപ്പുകളുടെ ക്ഷാമം കാരണം 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇല്ലാതെയാണ് എസ്യുവി ഡീലര്ഷിപ്പുകളിലെത്തുന്നത്. ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിനായി കാത്തിരിക്കുകയാണ് ഡീലര്‍ഷിപ്പുകള്‍. വേരിയന്റുകൾ അനുസരിച്ച് ഇപ്പോള്‍ പരമാവധി 46 മുതല്‍ 47 ആഴ്ച്ച വരെയാണ് കാത്തിരിപ്പുകാലം. പതിനൊന്ന് മാസം വരെ കാത്തിരിക്കേണ്ടിവരും. ഏറ്റവും കുറവ് വെയ്റ്റിംഗ് പിരീഡ് കണ്‍വെര്‍ട്ടിബിള്‍ മോഡലിനാണ്. 25 മുതല്‍ 26 ആഴ്ച്ച വരെ. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുടെ ഹാര്‍ഡ് ടോപ്പ് ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വെയ്റ്റിംഗ് പിരീഡ്.
മഹീന്ദ്ര ഥാര്‍ രണ്ട് എന്ജിന് ഓപ്ഷനുകളിലാണ്വിപണിയില് അവതരിപ്പിച്ചത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് ഓപ്ഷനുകള്‍. 130 പിഎസ് കരുത്തും 300 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കുന്നത്.പെട്രോള്‍ എന്ജിന് 150 പിഎസ് കരുത്തും 320 എന്‍എം (മാന്വല്‍ ട്രാന്സ്മിഷനില് 300 എന്‍എം) ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ രണ്ട് എന്‍ജിനുകളുടെയും ട്രാന്സ്മിഷന് ഓപ്ഷനുകളാണ്.






