
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഹരിയാനയിലും, മധ്യപ്രദേശിലും അടുത്തിടെ രാത്രി കര്‍ഫ്യൂ അര്പ്പെടുത്തിയിരുന്നു. അതേ സമയം പ്രതിദിന കോവിഡ് കേസുകളിലുണ്ടായ വര്‍ദ്ധനവില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നു.
മധ്യപ്രദേശിശ്, ഹരിയാന എന്നിവിടങ്ങലില്‍ തിങ്കളാഴ്ച മുതല്‍ രാത്രി 9നും രാവിലെ 5നും ഇടയിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹരിയാനയില്‍ തിങ്കളാഴ്ച 3,818 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു മാസത്തിനിടെ ഉയര്‍ന്ന കണക്കാണിത്. സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും അതിനുശേഷം രാത്രി കര്‍ഫ്യൂ നീട്ടുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു. മധ്യപ്രദേശില്‍ തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഈ സമയത്ത് എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്നും ബാലബട്ട്, നര്‍സിംഗ്പുര്‍, സിയോണി ജില്ലകളിലും ജബല്‍പുര്‍ നഗരത്തിലും ഏപ്രില്‍ 22 വരെ പത്തു ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിലവില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതില്‍ ഏപ്രില്‍ 14ന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച ഇന്ത്യയില്‍ 1,61,736 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ബാധിച്ച് 879 മരണങ്ങളും രേഖപ്പെടുത്തി. മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.






