
തിരുവനന്തുപരം : കോവിഡ് മാസ് ടെസ്റ്റ് ഫലത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 25000 കടന്ന് പോകാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇന്നലെ 133836 സാമ്പിളുകള്‍ പരിശോധിച്ചു. 65000 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 10000 മേലെയായി രോഗികള്‍. അങ്ങനെയെങ്കില്‍ ഇന്നത്തെ ഫലം 25000 മേലെ ആകുമെന്നാണ് ആരോഗ്യവകുപ്പ് കണക്കു കൂട്ടുന്നത്.
കോവിഡ് വ്യാപനത്തിന്റെ തീവ്രത ചെറുക്കാന്‍ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍, സി എഫ്എല്‍ടിസികള്‍ സജ്ജമാക്കാനും നിര്‍ദ്ദേശമുണ്ട്. തീവ്രപരിചരണ വിഭാഗവും, വെന്റിലേറ്ററുകളുമടക്കം കൂടുതല്‍ സൗകര്യങ്ങള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രണ്ട്ലക്ഷം വാക്സിന് എത്തിയപ്പോള്‍ മാസ് വാക്സിനേഷന് ക്യാംപുകള്‍ സജീവമായി. എന്നാല്‍ എത്തിയ വാക്സിന്റെ കണക്കനുസരിച്ച് കുറഞ്ഞ അളവില്‍ മാത്രമേ ക്യാംപുകളില്‍ വാക്സിന് ലഭ്യമായിട്ടുള്ളു. തിരവനന്തപുരത്ത് 30000 ഡോസ് വാക്സിന് കിട്ടി, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ 10000 ഡോസ് വീതവും, എറണാകുളം കോഴിക്കോട് മേഖലകളില്‍ 50000 വീതവും ലഭിച്ചു.കരുതല്‍ ശേഖരമായി 4000 ഡോസ് വാക്സിന് സംസ്ഥാനം സൂക്ഷിക്കും. കേരളത്തിലെ സാഹചര്യം കേന്ദ്രത്തെ അരിയിച്ചിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.






