
കൊച്ചി : മുട്ടാര്‍ പുഴയുല്‍ വൈഗ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷിക്കുന്ന പിതാവ് സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍. സനു മോഹനെ കേരളാ പോലിസ് പിടികൂടിയതായും, ചോദ്യം ചെയ്തു വരികയാണന്നും കര്‍ണാടക പോലിസ് പറഞ്ഞു. ഇന്ന് രാത്രിയിലോ നാളെയോ കൊച്ചിയിലെത്തിക്കും.
മൂകാംബികയ്ക്ക് സമീപം കൊല്ലൂരിലെ ലോഡ്ജില്‍ ഇയാള്‍ ആറു ദിവസത്തോളം തങ്ങിയതായി് പോലീസിന് വിവരം ലഭിച്ചിരുന്നു. ഏപ്രില്‍ 10 മുതല്‍ 16 വരെ ഹോട്ടലില്‍ താമസിച്ചിരുന്നതായി മാനേജര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹോട്ടലിലെ ലോബിയില്‍ ഇരുന്നു പത്ര വായിക്കുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പോലിസി പുറത്ത് വിട്ടിരുന്നു.
ഹോട്ടലില്‍ രണ്ടായിരം രൂപ നേരത്തെ കൊടുത്തിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ബാക്കി തുക ആവശ്യപ്പെട്ടപ്പോള്‍ 16-ാം തീയതി തനിക്ക് മംഗലാപുരം വിമാനത്താവളത്തിലേയ്ക്ക് പോകാന്‍ കാര്‍ വേണമെന്ന് സനു ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാര്‍ വന്നപ്പോഴേയ്ക്കും സനു ഹോട്ടലില്‍ നിന്ന് മുങ്ങിയിരുന്നു. സ്വന്തം പേരിലുള്ള ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് സനു ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. ഇയാളെപ്പറ്റി എറണാകുളത്തുള്ള സുഹൃത്തിനോടു ചോദിച്ചപ്പോഴാണ് ഹോട്ടല്‍ മാനേജര്‍ കേസിനെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മാര്‍ച്ച് 21 നാണ് 13കാരിയായ മകള്‍ വൈഗയുടെ മരണത്തിനു പിന്നാലെയാണ് സനു മോഹനെ കൊച്ചിയില്‍ നിന്നു കാണാതായത്. പൂനെയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. മുട്ടാര്‍ പുഴയില്‍ നിന്ന് മകളുടെ മൃതദേഹം കണ്ടെടുത്ത സാഹചര്യത്തില്‍ സനു മോഹന്റെ മൃതദേഹത്തിനു വേണ്ടി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
മാര്‍ച്ച് 22ന് ഇയാളുടെ വെളുത്ത ഫോക്സ്വാഗണ് കാര്‍ വാളയാര്‍ അതിര്‍ത്തി കടന്നു പോകുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചിരുന്നതു ഇയാള്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. തുടര്‍ന്ന് ചെന്നൈയിലും കോയമ്പത്തൂരിലും പോലീസ് പരിശോധന നടത്തി. സനു മോഹനു വേണ്ടി പോലീസ് നാലു ഭാഷകളില്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.






