
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ വിലക്കി ആള്‍ദൈവം നിത്യാനന്ദ. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച കൈലാസത്തില്‍ നിന്നാണ് സഞ്ചാരികളെ വിലക്കിയത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികരെയും നിത്യാനന്ദ വിലക്കിയിട്ടുണ്ട്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് നിത്യാനന്ദ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
2000 ത്തില്‍ ആശ്രമം തുടങ്ങിയ നിത്യാനന്ദ പിന്നീട് ഇക്വഡോറിന് സമീപം സ്വകാര്യ ദ്വീപ് വിലക്ക് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.






