
തിരുവനന്തപുരം : കോവിഡ് വാക്സിന് സംസ്ഥാനത്തിന് സൗജന്യമായി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വാക്സിന് സൗജന്യമായി നല്‍കേണ്ടത് ഭരണഘടനയുടെ ഉത്തരവാദിത്വമണ്. സംസ്ഥാനത്തിന് ആവശ്യമായ വാക്സിന് വിതരണം ചെയ്യണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാംഘട്ട വാക്സിന് പോളിസിക്കെതിരെ സമൂഹമാധ്യമങ്ങളിലെല്ലാം നിരവധി ആളുകള്‍ പ്രതികരിച്ചിരുന്നു. വാക്സിന് പൊതു വിപണിയില്‍ വില്ക്കാന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും, വാക്സിന് വിതരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷില്‍ഡ് വാക്സിന്റെ വിലനിലവാരം കമ്പനി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം സംസ്ഥാനങ്ങള്‍ക്ക് 400 രൂപാ നിരക്കിലും, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപാ നിരക്കിലും വാക്സിന് ലഭ്യമാക്കുക.






