ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യം പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിക്ക അമിക്കസ് ക്യുറിയാകാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ. കോടതി സ്വമേധയ എടുത്ത കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സാല്‍വേ സുപ്രീം കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ ഇത് അംഗീകരിക്കുകയായിരുന്നു.
മുതിര്‍ന്ന അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള വിമര്‍ശനങ്ങളെ തുടര്‍ന്നാണ് സാല്‍വേയുടെ പിന്മാറ്റം. ഹരീഷ് സാല്‍വേയുടെ നിയമനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന അധിക്ഷേപങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ അറിയിച്ചു. സാല്‍വേയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി. കോടതിയെ തകര്‍ക്കാനാണോ അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.
കോവിഡ് പ്രതിരോധ വീഴ്ച ചോദ്യം ചെയ്ത് ആറ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ എത്തിയ ഹര്‍ജികള്‍ ഏറ്റെടുത്താണ് സുപ്രീം കോടതി സ്വമേധയ കേസെടുത്തത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഹൈക്കോടതികള്‍ക്ക് ജുഡീഷ്യല്‍ അധികാരമുണ്ടോയെന്നും സുപ്രീം കോടതി പരിശോധിക്കുന്നുണ്ട്. ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതിയെ സഹായിക്കുന്നതിനായിരുന്നു ഹരീഷ് സാല്‍വേയെ അമിക്കസ് ക്യുറിയായി ഇന്നലെ നിയമിച്ചതും.
ഓക്സിജന്‍ കിട്ടാതെ ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് പറഞ്ഞു. കേസ് ഈ മാസം 27ലേക്ക് മാറ്റിയതായി ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

Comments