കൊല്‍ക്കത്ത : അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്ന് ബംഗാള്‍ ബിജെപി . പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വന്നാലുടന്‍ കോവിഡ് വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്ന് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് പോളിസിയെ എതിര്‍ത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത് വന്നിരുന്നു. എല്ലാവര്ക്കും വാക്സിന് സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ നിര്‍മ്മാതാക്കള്‍ വാക്സിന് വ്യാപാരം നടത്തരുതെന്നും കത്തില്‍ മമത ബാനര്‍ജി പറഞ്ഞു.

മെയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കാനാണ് കേന്ദ്രതീരുമാനം. കോവിഷീല്‍ഡ്, കോവാക്സിന് എന്നീ വാക്സിനുകള്‍ക്കൊപ്പം റഷ്യന്‍ വാക്സിനായ സ്പുട്നിക് വി എന്നിവയ്ക്ക് നിലവില്‍ ഉപയോഗാനുമതി നല്‍കിയിരുന്നു. വാക്സിന് ഉല്പാദകരില് നിന്ന് സംസ്ഥാനങ്ങള്‍ക്കും, സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാങ്ങാനാകും. കോവിഷീല്‍ഡ് ഡോസിന് 400 രൂപാ നിരക്കില്‍ സര്‍ക്കാരിനും, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ലഭിക്കുക.

Comments