കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യമാകെ നേരിടുന്ന പ്രശ്നം ഓക്സിജന്‍ ക്ഷാമമാണ്. ഈ പ്രശ്നത്തിന് സഹായമായി ടാറ്റ ഗ്രൂപ്പ എത്തിയിരിക്കുകയാണ്. ടാറ്റ മോട്ടോഴ്സ് ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍ എത്തിക്കുന്നതിനായി 24 ക്രെയോജനിക് കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ്. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ടാറ്റ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കമ്പനിക്ക് ആകുന്ന സഹായങ്ങള്‍ എല്ലാം ചെയ്യുമെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്.
ടാറ്റ മോട്ടോഴ്സും ടാറ്റ ഗ്രൂപ്പും കോവിഡിന്റെ ഒന്നാം തരംഗത്തിലും രാജ്യത്തിന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. വിവിധ ആശുപത്രികള്‍ക്കായി 100 വെന്റിലേറ്റര്‍ നല്‍കുകയും മുംബൈ മുനിസിപ്പല്‍ കോര്പറേഷന് 20 വിങ്ങര്‍ ആംബുലന്‍സുകള്‍ നല്‍കുകയും ചെയ്തിരുന്നു. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്സില്‍ എത്തിക്കുന്നതിനായി ഫ്രീസര്‍ ട്രക്കുകള്‍ പുറത്തിറക്കുമെന്നും ടാറ്റ മോട്ടോഴ്സ് മുമ്പ് ഉറപ്പുനല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ടാറ്റ ട്രസ്റ്റ് 500 കോടി രൂപയുടേയും ടാറ്റ സണ്‍സ് 1000 കോടി രൂപയുടേയും ടാറ്റ സണ്‍സ് 1000 കോടി രൂപയുടേയും ധനസഹായമാണ് രാജ്യത്തിന് നൽകിയത്.






