
ന്യൂഡല്‍ഹി: കോവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരായ ട്വീറ്റുകള്‍ നീക്കം ചെയ്യാനും അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാനും ട്വിറ്ററിനോട് സർക്കാർ. ഇതേ തുടർന്ന് നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതേ സമയം അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല.
ഇത്തരം ട്വീറ്റുകള്‍ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചിട്ടുണ്ട്. ട്വീറ്റുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യന്‍ ഐടി ആക്ട് 2000 പ്രകാരം ട്വിറ്ററിന് റഫറന്‍സ് നല്‍കിയിട്ടുണ്ട്.
എന്നാൽ ബ്ലോക്ക് ചെയ്ത ട്വീറ്റുകള്‍ ഇന്ത്യയില്‍ കാണാനാവില്ലെങ്കിലും വിദേശത്തുള്ളവര്‍ക്ക് കാണാം. നേരത്തെ കര്‍ഷ സമരം സംബന്ധിച്ച ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.






