
ന്യൂഡല്‍ഹി : ബിജെപി സര്‍ക്കാര്‍ പുറത്തായില്‍ ഇന്ത്യ വാക്സിനേറ്റഡ് ആകുമെന്ന വിവാദ പരാമര്ശന്തിനു ശേഷം വീണ്ടും നടന് സിദ്ധാര്‍ത്ഥ് മോദിക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. ഇത്തവണ മോദിയുടെ പഴയൊരു ട്വീറ്റുമായാണ് താരം വന്നിരിക്കുന്നത്. 20140 ഏപ്രില്‍ 29ന് കുറിച്ച് മോദിയുടെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യത്തിനോടും താന്‍ യോജിക്കുന്നു എന്നാണ് നടന് പറഞ്ഞിരിക്കുന്നത്.
ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാര്‍ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ചുപോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത് എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഈ ട്വീറ്റില്‍ ഇയാള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത് എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്.
പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കുമെന്ന പ്രസ്താവന പങ്കുവച്ചുകൊണ്ട് താരം നടത്തിയ ട്വീറ്റ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ രാജ്യം പൂര്‍ണമായും വാക്സിനേറ്റഡ് ആകുമെന്ന് സിദ്ധാര്‍ത്ഥ് കുറിച്ചിരുന്നു.






