
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ഡിസ്ചാര്‍ജ്ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തുന്നു. കോവിഡ് ലക്ഷണം മാറി മൂന്ന് ദിവസത്തിനകം ആശുപത്രി വിടാം. ഗുരുതരരോഗികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നലകുന്ന രീതിയിലാണ് പുതിയ ഡിസ്ചാര്‍ജ്ജ് മാര്‍ഗ്ഗരേഖ. ഗുരതരാവസ്ഥയില്‍ ഉള്ളവര്‍ക്ക് 14 ദിവസത്തിന് ശേഷം പരിശോധനകള്‍ നടത്തണം.
ഗുരതര ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളെ നെഗറ്റീവ് ടെസ്റ്റ് കൂടാതെ തന്നെ വീട്ടിലേക്ക് വിടുമെങ്കിലും ഈ രീതിയില്‍ ടെസ്റ്റ് നടത്താതെ വിടുന്നവര്‍ 17 ദിവസം വീട്ടില്‍ കഴിയണമെന്നുമാണ് നിര്‍ദേശം. കൂടിയ ലക്ഷണമുള്ളവരെ ലക്ഷണങ്ങള്‍ മാറിയാല്‍ ആശുപത്രിയില്‍ നിന്നും മാറ്റാം. ശ്വാസം മുട്ടല്‍ ഉള്‍പ്പെടെ ഗുരുതരമായ രോഗികള്‍ക്ക് ഇവരുടെ ആമരാഗ്യ നിലയില്‍ പുരോഗതി കൊടുത്ത ശേഷമേ വിടൂ. പരിശോധന 14 ാം ദിവസവും നെഗറ്റീവ് ആയില്ലേല്‍ രണ്ടു ദിവസത്തിനകത്ത് പരിശോധന തുടരണമെന്നും പറയുന്നു. സംസ്ഥാനത്തെ ആശുപത്രി നിറയുന്നത് ഒഴിവാക്കാനാണ് നടപടി.
ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്ക് വീട്ടില്‍ തന്നെ കഴിയാം ലക്ഷണം തുടങ്ങുമ്പോള്‍ ആശുപത്രിയില്‍ എത്തിയാല്‍ മതി. പക്ഷേ റൂം ക്വാറന്റൈന് കര്‍ശനമായി പാലിക്കണമെന്നുമാണ് വിവരം. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ ബെഡുകള്‍ എത്തിക്കാനും ഓക്സിജന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ സജ്ജമാക്കാനുമാണ് ആരോലചന. സ്വകാര്യ ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ ഏറ്റെടുത്തു.
രോഗികളുടെ എണ്ണം വന്‍ തോതില്കൂടിയിരിക്കുന്ന എറണാകുളത്ത് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി പ്ലസ് ടൂ പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഇന്ന് 11 മണിക്ക് സര്‍വകക്ഷി യോഗം ചേരും. വോട്ടെണ്ണല്‍ ദിനത്തിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിനിടെ 18 വയസിന് മുകളിലുള്ളവരുടെ വാക്സീനേഷനായി ഈ വരുന്ന ബുധനാഴ്ച മുതൽ രജിസ്ട്രേഷൻ തുടങ്ങും.
മെയ് ഒന്നു മുതല്‍ കുത്തിവയ്പ്പും തുടങ്ങാനിരിക്കെ സ്വന്തം നിലയ്ക്ക് വാക്സീൻ വാങ്ങാൻ കേരളം തീരുമാനിച്ചു. സംസ്ഥാനത്ത് ഇപ്പോൾ ആകെ 330693 ഡോസ് വാക്സീനാണ് സ്റ്റോക്കുള്ളത്. ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തെത്തിയ 194427പേര്‍ക്കാണ് കഴിഞ്ഞ ദിവസം വാക്സീൻ നല്‍കിയത്. ഇനിയുള്ളത് 3.3 3.3 ലക്ഷം ഡോസ് വാക്സീനാണ്. ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് വീതം നല്കിയാൽ മൂന്ന് ദിവസം കൊണ്ട് സ്റ്റോക്ക് തീരും.






