
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. മേയ് അഞ്ചിനാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നേരത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.






