
ലഖ്നൗ: കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാതെ മകൻ. ഒടുവിൽ മകൾ അന്ത്യകർമ്മങ്ങൾ നടത്തി. ഉത്തർപ്രദേശിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 61കാരിയായ സുദമാ ദേവിയുടെ മൃതദേഹമാണ് അവകാശികളില്ലാതെ ദിവസങ്ങളോളം മോർച്ചറിയിൽ സൂക്ഷിച്ചത്.
ആശുപത്രിയിൽ നിന്ന് കോവിഡ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തകനാണ് സുദമാ ദേവിയുടെ മകൻ അജയ് യെ അമ്മയുടെ മരണവാർത്ത അറിയിച്ചത്. എന്നാൽ ഇയാൾ ഏറ്റെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് മകളെ വിവരമറിയിച്ചു. പണമില്ലാത്തതിനാൽ മകൾക്ക് വരാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.
തുടർന്ന്, റിപ്പോർട്ടറും ആംബുലൻസ് ഡ്രൈവറും ചേർന്ന് പണം സംഘടിപ്പിച്ച് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. സുദമാ ദേവിയെ ആശുപത്രിയിൽ എത്തിച്ചത് അജയ് ആണ്. എന്നാൽ കോവിഡ് ആണെന്ന് അറിഞ്ഞതോടെ ഇയാൾ അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങുകയായിരുന്നു.





