
ഭൂമിയിലെ ഏറ്റവും വലിയ ദു:ഖം ഒയ്ക്കായി പോവുക എന്നതാണ്. ഇണയെ നഷ്ടപ്പെടുന്ന ഓരോ ജീവജാലവും ഈ ഒറ്റപ്പെടലിന്റെ വേദനയും പേറിയാണ് ജീവിക്കുക. നമുക്ക് ചുറ്റുമുള്ള പല വൃദ്ധ മാതാപിതാക്കളും ദിവസവും തള്ളിനീക്കുന്നത് ഈ ഒറ്റപ്പെടലിന്റെ വേദനകളെ കൂടിയാണ്. പലപ്പോഴു ഇതൊന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്.
പ്രായമായവർക്കൊപ്പമിരുന്ന് കുശലം പറയാനോ അവർക്കൊരു കൂട്ട് കണ്ടെത്താനോ പലരും മറന്നു പോകുന്നു. പക്ഷെ അവിടെയും ചില മക്കൾ വ്യത്യസ്ഥരാണ്. അതിഥി എന്ന മകളും വ്യത്യസ്ഥയാണ്. അമ്മയുടെ മരണശേഷം തനിച്ചായിപ്പോയ പിതാവിനെ വീണ്ടും വിവാഹം കഴിപ്പിച്ചിരിക്കുകയാണ് അതിഥി. ഭര്‍ത്താവ് മരിച്ച ഒരു വിധവയെയാണ് ഇദ്ദേഹം കൂടെക്കൂട്ടിയത്.
''ഇത് എന്റെ 71 വയസ്സുള്ള അച്ഛനാണ്, 5 വർഷക്കാലം അദ്ദേഹം തനിച്ചായിരുന്നു. ഇപ്പോള്‍ ഒരു വിധവയെ അദ്ദേഹം വിവാഹം കഴിച്ചു. ആരും ഏകാന്തത അനുഭവിക്കേണ്ടവരല്ല.'' വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് അതിഥി കുറിച്ചതിങ്ങനെയാണ്. മകളുടെ ഈ മനസ്സിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് സോഷ്യൽ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.






