
ലണ്ടന്‍: ബാങ്ക് വായ്പ തട്ടിപ്പില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയും വജ്ര വ്യാപാരിയുമായ നിരവ് മോദി വീണ്ടും ബ്രിട്ടീഷ് കോടതിയെ സമീപിച്ചു. ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്താണ് നിരവ് യു.കെ ഹൈ്േകാടതിയെ സമീപിച്ചത്. ഏപ്രില്‍ 15നാണ് കീഴ് കോടതിയുടെ വിധി ആഭയന്തര സെക്രട്ടറി അംഗീകരിച്ച് നിരവിന്റെ നാടുകടത്തലിന് ഒരുക്കങ്ങള്‍ തുടങ്ങിയത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപയിലേറെ വായ്പ തട്ടിപ്പ് നടത്തിയ ശേഷം ലണ്ടനിലേക്ക് കടന്ന നിരവിനെതിരെ ഇന്ത്യയില്‍ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ട്. സി.ബി.ഐയും എന്‍ഫോഴ്്സ്മെന്റും നിരവിനെതിരെ കേസെടുത്തിട്ടുണ്ട്. 2019ല്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇന്ത്യയിലേക്ക തിരിച്ചയക്കാന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.






