
ന്യൂഡല്‍ഹി: ചെന്നൈയ്ക്കെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു. ഡല്‍ഹി അരുണ്‍ ജെയ്റ്റലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എന്ന നിലയിലാണ് ചെന്നൈ.
നാല് റണ്‍സുമായി ഫാഫ് ഡുപ്ലെസിസും മൊയിന്‍ അലിയുമാണ് ക്രീസില്‍. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. മുംബൈ നിരയില്‍ ജയന്ത് യാദവ്, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ എന്നിവര്‍ക്ക് പകരം ജെയിംസ് നീഷാമും ധവാല്‍ കുല്‍ക്കര്‍ണിയും ഇടംനേടി.
ആറു മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ ആറു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ.






