
തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് ശേഷം തുരടര്ഭരണം ഉറപ്പായതോടെ പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ആരൊക്കെയാണ് മന്ത്രിമാര്‍ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പുതുമുഖങ്ങല്‍ ഉണ്ടാകുമെന്നും, യുവാക്കളുടെ കാര്യം ആലോചിച്ച് തീരുമാനിക്കേണ്ടതാണന്നും പിണറായ് വിജയന് മാധ്യമങ്ങളോട് പറഞ്ഞു. നിലവിലുള്ള മന്ത്രിമാര്‍ തുടരുമോയെന്നതും പാര്‍ട്ടികള്‍ ആലോചിച്ച് തീരുമാനിക്കേണ്ടതാണന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നു താന്‍ ഒറ്റയ്ക്ക് പറയേണ്ട കാര്യമല്ല. എല്‍ഡിഎഫാണ് അതെല്ലാം തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
കെ.കെ.ശൈലജ ടി.പി.രാമകൃഷ്ണന് കെ.ടി.ജലീല്‍ എ.സി.മൊയ്തീന് , എം.എം. മണി , കടകംപള്ളി സുരേന്ദ്രന് എന്നിവരാണ് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍. ഇക്കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മന്ത്രിയെന്ന നിലയ്ക്ക് കെകെ ശൈലജയെ വീണ്ടും ആരോഗ്യവകുപ്പ് ഏല്‍പ്പിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. എംഎം മണി ഉടുമ്പന്‍ ചോലയില്‍ നടത്തിയ പ്രകടനവും നിര്‍ണായകമാണ്. ഭരണനേട്ടത്തിന്റെ കാര്യത്തിലും മണി പിന്നിലല്ല. അതിനാല്‍ മണിയെ വീണ്ടും വൈദ്യുത മന്ത്രിയായി നിയമിച്ചേക്കും.
തൃത്താല പിടിച്ചെടുത്ത എംബി രാജേഷ്, കൊട്ടാരക്കരയില്‍ വിജയിച്ച കെ.എന്‍ ബാലഗോപാല്‍, കളമശേരി എം.എല്‍.എ പി രാജീവ് എന്നിവരും മന്ത്രിസഭയില്‍ നിര്‍ണായക സാന്നിദ്ധ്യമാവും. എ.സി.മൊയ്തീന്, കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ക്കും സ്ഥാന ചലനം വരാന്‍ സാധ്യതതയില്ല. കെടി ജലീലിനെ തിരികെ വിളിക്കുമോയെന്നത് സംബന്ധിച്ചും അഭ്യൂഹങ്ങളുണ്ട്. സിഐടിയുവിന്റെ മുതിര്‍ന്ന നേതാവ് പി.നന്ദകുമാറിനെ ജലീലിന് പകരക്കാരനാക്കാന്‍ പാര്‍ട്ടി മുതിര്‍ന്നേക്കും. മുതിര്‍ന്ന നേതാവെന്ന നിലയില്‍ എം.വി.ഗോവിന്ദന് മന്ത്രിസഭയില്‍ അംഗമാകുമെന്നത് തീര്‍ച്ചയാണ്. ഘടക കക്ഷികള്‍ക്ക് ഏതൊക്കെ മന്ത്രിസ്ഥാനങ്ങളാണ് നല്‍കേണ്ടതെന്ന് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പാര്‍ട്ടി യോഗത്തിന് ശേഷം മാത്രമെ പുറത്തുവരൂ.






