
ന്യൂഡൽഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നുള്ള ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി.
20000 കോടി ചിലവിൽ നിർമിക്കുന്ന സെന്‍ട്രല്‍ വിസ്താ പദ്ധതിക്കെതിരെ പ്രതിപക്ഷത്തിന്റെയും ആക്ടിവിസ്റ്റുകളുടെയും ഭാഗത്തു നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം, പൊതു സെക്രട്ടേറിയറ്റ്, രാഷ്ട്രപതിഭവന് മുതല്‍ ഇന്ത്യഗേറ്റ് വരെ മൂന്നുകിലോമീററര്‍ നീളമുളള രാജ്പഥിന്റെ നവീകരണം എന്നിവയെല്ലാം ഉള്‍ക്കൊളളുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.
ഹര്‍ജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ഹര്‍ജിക്കാരെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് മല്‍ഹോത്ര ആവശ്യപ്പെട്ടിരുന്നു.






