
ലണ്ടന്‍: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവ്. ഇതേതുടര്‍ന്ന് സംഘത്തെ നയിക്കുന്ന വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര് യോഗത്തിലെ പങ്കാളിത്തം െവര്‍ച്വല്‍ ആക്കും.
'കോവിഡ് വ്യാപനത്തിന്റെ് പശ്ചാത്തലത്തില്‍, മറ്റുള്ളവരെ കൂടി പരിഗണിച്ച്, താന്‍ വെര്‍ച്വല്‍ മോഡില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ജി7 യോഗത്തില്‍ ഇന്നു മുതല്‍ അപ്രകാരമായിരിക്കുമെന്ന്' ജയ്ശങ്കര് ട്വീറ്റ് ചെയ്തു.
അതേസമയം, ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതുകൊണ്ടാണ് അപ്രകാരം യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് സ്കൈ ന്യുസ് റിപ്പോര്‍ട്ടറെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേകുറിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷേനാ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ജി7 ഉച്ചകോടിക്ക് വന്ന പ്രതിനിധികള്‍ കോവിഡ് പശ്ചാത്തലത്തില്‍ സ്വയം ഐസൊലേഷനിലായിരുന്നുവെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നാണ് ബ്രിട്ടീഷ് വാക്സിന് മന്ത്രി നദീം സഹ്വി പറഞ്ഞത്.
എന്നാല്‍ ജയ്ശങ്കറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം ഇന്നലെ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി പ്രീതി പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.






