
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി. ഗൗരിയമ്മയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരുടെ പരിചരണത്തിൽ നില മെച്ചപ്പെടുകയും ചെയ്തു. എന്നാൽ അതിനിടെയാണ് ആരോഗ്യനില വീണ്ടും മോശമായത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഗൗരിയമ്മയെ പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.






