
ജയ്പൂര്‍: രാജസ്ഥാനില്‍ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി.
രാജസ്ഥാനിലെ ജലോറിലെ ലച്ചാരി ഗ്രാമത്തില്‍ പുതുതായി കുഴിച്ച കുഴല്‍ക്കിണറിന് സമീപം കളിച്ചു കൊണ്ടിരിക്കേയാണ് കുട്ടി അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ രക്ഷപെടുത്തിയത്.
കുട്ടി സുരക്ഷിതനാണെന്നും ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്ന സമയത്ത് കുട്ടിക്ക് പൈപ്പ് ലൈൻ വഴി ഓക്സിജന്‍ സഹായം നല്‍കിയിരുന്നു.






