പത്ത് കോടി വര്‍ഷം പഴക്കമുള്ള സൗരോപോട് ദിനോസറിന്റെ അസ്ഥി ഗവേഷകര്‍ കണ്ടെത്തി. മേഘാലയിലെ വെസ്റ്റ് ഖാസി ജില്ലയില്‍ നിന്നുമാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകര്‍ നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയിരിയ്ക്കുന്നത്. ആദ്യമായിട്ടാണ് ഈ പ്രദേശത്ത് ടൈറ്റനോസോറിയന് ഉത്ഭവമുള്ള സൗരോപോടുകളുടെ ഫോസിലുകള്‍ കണ്ടെത്തിയതെന്ന് ജിഎസ്ഐ ഗവേഷകര്‍ പിടിഐയോട് വ്യക്തമാക്കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജിഎസ്ഐയുടെ പാലിയോന്തോളജി വിഭാഗം ഗവേഷകര്‍ നടത്തിയ ഫീല്‍ഡ് ട്രിപ്പിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
'' ജിഎസ്ഐ 2001 ല്‍ തന്നെ മേഘാലയയില്‍ ദിനോസറുകളുടെ ഫോസിലുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും അവ വളരെ ചെറിയ ശകലങ്ങളായുണ്ടായതിനാലും, നന്നായി സംരക്ഷിക്കപ്പെടാത്തതുമായതു കാരണം തിരിച്ചറിയാന്‍ കഴിയാതെ വരികയായിരുന്നു. 2019-2020 ലെയും 2020-21 ലെയും ഫീല്‍ഡ് വിസിറ്റിലാണ് ഇപ്പോള്‍ കണ്ടെത്തിയ ഫോസിലുകള്‍ സംബന്ധിച്ച് വിവരം ലഭിച്ചത്. '' - ജിഎസ്ഐയുടെ പാലിയോന്തോളജി വിഭാഗത്തിലെ സീനിയര്‍ ജിയോളജിസ്റ്റായ അരിന്ദം റോയ് പറഞ്ഞു.
വളരെ ചിട്ടയല്ലാത്ത രീതിയില്‍ അടുക്കിവെച്ച ഈ അസ്ഥികള്‍ പര്‍പ്പിള്‍ - പച്ച നിറത്തിലുള്ള ആര്ക്കോസിക് മണല്‍ കല്ലുകളിലാണ് നില നിന്നിരുന്നത്. അവക്ക് നടുവിലായി നിരവധി കല്ലുകളുമുണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 25ലധികം പൊടിഞ്ഞ എല്ലിന് കഷ്ണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വ്യത്യസ്ഥ വലുപ്പത്തിലാണ് ഓരോ അസ്ഥികളും കാണപ്പെട്ടത്. നീളമുള്ള കഴുത്ത്, നീളം കൂടിയ വാല്, ചെറിയ തല, നാല് പില്ലര്‍ കണക്കെയുള്ള കാലുകള്‍ തുടങ്ങിയവയാണ് സൗരോപോടുകളുടെ പ്രത്യേകത. 55 സെന്റീമിറ്റര്‍ നീളമുള്ള ഫോസിലാണ് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലുത്.

Comments