
രണ്ടാം കോവിഡ് തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിയ്ക്കുകയാണ് അധികൃതര്‍. കോവിഡിനെ കുറിച്ചുള്ള പഠനങ്ങളിലാണ് ഇപ്പോഴും ഗവേഷകര്‍. കോവിഡ് രോഗം തീവ്രമാകുന്നവരെ കാത്തിരിയ്ക്കുന്നത് ദീര്‍ഘകാലത്തേക്കുള്ള പാര്‍ശ്വ ഫലങ്ങളാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
ഓക്സ്ഫഡ് ജേണല്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായകമായ പുതിയ കണ്ടെത്തലുകളുള്ളത്. തീവ്രത കൂടിയ കോവിഡ്19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 50 ശതമാനം പേര്‍ക്കും രോഗമുക്തി നേടി മാസങ്ങള്‍ക്ക് ശേഷവും ഹൃദ്രോഗമുണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. കോവിഡ് ശരീരത്തിലുണ്ടാക്കുന്ന അണുബാധ ഹൃദയ പേശികളെ ദുര്‍ബലമാക്കുകയും ഹൃദയതാളം തെറ്റിക്കുകയും രക്തം കട്ടപിടിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രോഗമുക്തരായവര്‍ ഹൃദയാരോഗ്യം സംബന്ധിച്ച് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ദര്‍ പറയുന്നു. കോവിഡ് ശരീരത്തിലുണ്ടാക്കുന്ന അണുബാധ ഹൃദയ പേശികളെ ദുര്‍ബലമാക്കുകയും ഹൃദയതാളം തെറ്റിക്കുകയും രക്തം കട്ടപിടിക്കാന്‍ ഇടയാക്കുകയും ചെയ്യും. മാത്രമല്ല വൈറസ് ഹൃദയത്തിലെ മയോകാര്‍ഡിയം ടിഷ്യൂവിലുള്ള എസിഇ2 റിസപ്റ്ററുകളുമായി നേരിട്ട് ബന്ധപ്പെട്ടും നാശം വിതയ്ക്കാം. ഹൃദയ പേശികളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന മയോകാര്‍ഡിറ്റിസ് ഹൃദയം നിലയ്ക്കാന്‍ ഇടയാക്കാമെന്നും വിദഗ്ദര്‍ പറയുന്നു.
ശ്വാസംമുട്ടല്‍, ക്ഷീണം, മുട്ടുകളിലും പാദത്തിലും കാലുകളിലും ഉള്ള നീര്‍ക്കെട്ട്, വേഗത്തില്‍ താളം തെറ്റിയ ഹൃദയമിടിപ്പ്, വ്യായാമം ചെയ്യാനുള്ള ശേഷിയില്‍ കുറവ്, തുടര്‍ച്ചയായ ചുമ, പെട്ടെന്ന് ഭാരം വര്‍ദ്ധിക്കല്‍, എപ്പോഴും മൂത്രമൊഴിക്കാന്‍ മുട്ടല്‍, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കണ്ട് ഈ ലക്ഷണങ്ങള്‍ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാണോയെന്ന് കണ്ടെത്തേണ്ടതാണെന്നും വിദഗ്ദര്‍ പറയുന്നു.






