
ന്യൂഡല്‍ഹി: കൊറോണ വൈറസിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പു നല്കിയ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 2013 ജൂണിലാണ് ട്വിറ്ററില്‍ കൊറോണ വൈറസ് പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
മാര്‍കോ അകോര്ട്ടെ എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് 'കൊറോണ വൈറസ്, അത് വരുന്നു'.. എന്ന് പ്രവചിച്ച ട്വീറ്റ്.
എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച ട്വീറ്റ് ഇപ്പോഴാണ് ചര്‍ച്ചയാകുന്നത്.
എന്നാല്‍ ട്വിറ്റര്‍ ഹാക്ക് ചെയ്ത് തിയതി മാറ്റിയെന്നാണ് ഒരു പഷം വാദിക്കുന്നത്. നിരവധി പേരാണ് ട്വീറ്റ് റിട്വീറ്റ് ചെയ്യുന്നത്. ട്വീറ്റിന്റെ സത്യാവസ്ഥ ഇതുവരെ പുറത്തുവന്നിട്ടില്ല.






