
കണ്ണൂര്‍: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുന്നവരുടെ കണക്കുകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തെറ്റാണെംംന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ.മരണനിരക്ക് ഉയരാതിരിക്കാന്‍ കാരണം സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്ന കൃത്യമായ പരിചരണമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രാണാതീതമായിട്ടില്ല, ചില ജില്ലകളില്‍ വൈറസ് വ്യാപനം രൂക്ഷമാണ്. ആശുപത്രികളിലെ ഐസിയു കിടക്കകള്‍ നിറയുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത് മറികടക്കാന്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മരണനിരക്ക് നമുക്ക് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത് കൃത്യമായ പരിചരണം മൂലമാണ്. കൊവിഡ് മരണനിരക്ക് കുറച്ചുകാണിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തെറ്റാണ്. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
കേരളത്തില്‍ നാം ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ പൂര്‍ണമായും ഉപയോഗപ്രദമാക്കാന്‍ സംസ്ഥാനത്തിന് കഴിയണം. കേന്ദ്ര ക്വാട്ട കൂടി ലഭിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കപ്പെടും. ഓക്സിജന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായിട്ടുണ്ട്. ഓക്സിജന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള ട്രക്കുകളുടെ കുറവ് നമുക്കുണ്ട്. ഇത് പരിഹരിക്കുന്നതിനായി കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചു കഴിഞ്ഞുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.






