
ന്യൂഡൽഹി : കോവിഡിന് പ്ലാസ്മ ചികിത്സ ഫലപ്രദമല്ലെന്നു ഐസിഎംആർ. രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്.
ഇത് രോഗം കുറയാനോ മരണം തടയാനോ ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ. പ്ലാസ്മാ തെറാപ്പിക്കെതിരെ ചില ഡോക്ടർമാരും ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനും ഐ.സി.എം.ആറിനും എയിംസ് ഡയറക്ടർക്കും കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്മ തെറാപ്പി ഇനി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
പ്ലാസ്മാചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നാണ് സൂചന.






