
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) നിയമസഭാകക്ഷി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു. ഡോ. എൻ. ജയരാജാണ് ഉപനേതാവ്. മന്ത്രിസ്ഥാനത്തേക്ക് റോഷി അഗസ്റ്റിൻ നിയോഗിക്കപ്പെടും.
ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള കോൺഗ്രസ് നിയമസഭാകക്ഷിയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സി.പി.എമ്മുമായുള്ള ചർച്ചകൾ പൂർത്തിയായതിനെത്തുടർന്ന് അടിയന്തരയോഗം ചേർന്ന് കക്ഷിനേതാവിനെയും മറ്റുഭാരവാഹികളെയും തിരഞ്ഞെടുക്കുകയായിരുന്നു.
സർക്കാരിന്റെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ജയരാജും.
അഡ്വ. ജോബ് മൈക്കിളാണ് പാർട്ടി വിപ്പ്. പാർലമെൻററി പാർട്ടി സെക്രട്ടറി-അഡ്വ. പ്രമോദ് നാരായണൻ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ട്രഷറർ.






