
കൊച്ചി : ഓക്സിജന്‍ വിതരണത്തിലെ കൃത്യത ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് എറണാകുളം ജില്ലാ അതോറിറ്റി.
ഓക്സിജന്‍ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം. അടിയന്തിര പ്രാധാന്യമില്ലാത്ത ഓപ്പറേഷനുകള്‍ ആശുപത്രികള്‍ പരമാവധി ഒഴിവാക്കണം. ഓപ്പറേഷനുകള്‍ നടക്കുന്നുവെങ്കില്‍ അതിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി ഓക്സിജന്‍ വാര് റൂമില്‍ അറിയിക്കണം.
സ്വകാര്യ ആശുപത്രികളില്‍ റാപിഡ് സേഫ്റ്റി ഓഡിറ്റ് ടീമിന്റെ പരിശോധനയുണ്ടാകും. അതിനാല്‍ സ്വകാര്യ ആശുപത്രികള്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കണം. എന്നിവയാണ് നിര്‍ദേശങ്ങള്‍.






