
ന്യൂഡൽഹി : തലസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നു. ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് ശേഷമാണ് തലസ്ഥാനത്ത് കേസുകൾ കുറയുന്നത്. കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയായി.
ഏപ്രിൽ 22ന് ആണ് ഉയർന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്– 36.2 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിൽ 8.42 ശതമാനമായാണ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. ഏപ്രിൽ 8ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇത് പ്രതീക്ഷക്ക് വക നൽകുന്നുവെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
കൂടാതെ, രോഗമുക്തി നിരക്ക് 94.42 ശതമാനമായി ഉയർന്നു. എന്നാൽ മരണനിരക്ക് 1.56 ശതമാനമാണ്. ആകെ കോവിഡ് കേസുകൾ 13,98,391.







Comments