
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ കെ.കെ. ഷൈലജ ഇല്ല. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വന്‍ വിജയം നേടുകയും ചെയ്ത ഷൈലജയെ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല എന്നാണ് ഏറ്റവും പുതിയ വിവരം. മന്ത്രിസഭയില്‍ പിണറായി ഒഴികെ ആരും പഴയ ആള്ക്കാര് വേണ്ടെന്നും മുഴുവനും പുതുമുഖങ്ങളാകണമെന്നുമുള്ള തീരുമാനത്തിലേക്കാണ് സിപിഎം എന്നുമാണ് വിവരം. എംബി രാജേഷ് സ്പീക്കറാകും.
സിപിഎമ്മില്‍ നിന്നും ആര് ബിന്ദു, വീണാജോര്‍ജ്ജും മന്ത്രിരാകും. വി അബ്ദുറഹിമാന്, എംവി ഗോവിന്ദന്, സജി ചെറിയാന്, വി. എന്‍ വാസവന്, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ് എന്നിവരെല്ലാം മന്ത്രിയായേക്കും എന്നാണ് വിവരം.
നേരത്തേ ഷൈലജ ടീച്ചറിനെയും പരിഗണിക്കണം എന്ന രീതിയില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ പോലും തള്ളിയാണ് കെ.കെ. ഷൈലജയെ ഒഴിവാക്കിയത്.
സി.പി.ഐ. യില്‍ നിന്ന് ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജന്, ജി.ആര്. അനില്‍ എന്നിവ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും.






