
ഒല്ലൂര്‍: ഗവ. ചീഫ് വിപ്പ് ആയ കെ രാജന് ഒല്ലൂര്‍ മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എയാണ്. ഇത് രണ്ടാം തവണയാണ് ചരിത്ര ഭൂരിപക്ഷം നേടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 40 വർഷകാലമായി തുടർച്ചയായി രണ്ടാം തവണ ആരും വിജയിച്ചിട്ടില്ല എന്ന ചരിത്രം മാറ്റിയാണ് ചരിത്രഭൂരിപക്ഷത്തിൽ വിജയിച്ചത്. നിലവില്‍ സി പി ഐ സംസ്ഥാന എക്സി.അംഗവും, എ ഐ വൈ എഫ് ദേശീയ സെക്രട്ടറിയുമാണ്.
കലിക്കറ്റ് സര്‍വകലാശാല യൂണിയൻ വൈസ് ചെയർമാൻ, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തിക്കാട് ഗവ. എല്‍ പി സ്കൂളിലും ഹൈസകൂളിലും പ്രാഥമിക പഠനം,തൃശൂര്‍ കേരളവര്‍മ കോളേജിലും, ശക്തൻ തമ്പുരാൻ കോളേജിലുമായി ബിരുദ പഠനം പൂർത്തിയാക്കി. ഈ കാലഘട്ടത്തിലാണ് എ ഐ എസ് എഫിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് സജീവ പ്രവര്‍ത്തകനാകുന്നത്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമത്തിലും ബിരുദം നേടി. ശേഷം തൃശൂര്‍ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു,
വിദ്യാഭ്യാസ കച്ചവടം, പെന്ഷന് പ്രായ വര്‍ധന, അതിരപ്പിള്ളിയുടെ പാരിസ്ഥിതിക പ്രശ്നം, വൈദ്യുതി നിരക്ക് വര്‍ധന, സോളാര്‍ കേസ്, ബാര്‍ കോഴ കേസ് തുടങ്ങി നിരവധി വിദ്യാര്‍ഥി യുവജന സമരമുഖങ്ങളില്‍ നേതൃത്വം വഹിച്ചു. നിരവധി വിദ്യാര്‍ഥി യുവജന സമരമുഖങ്ങളില്‍ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി, നിരവധി തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. എ ഐ എസ് എഫ്- എ ഐ വൈ എഫ് ജില്ലാ - സംസ്ഥാന - സെക്രട്ടറിയായി ആയും ഇരു സംഘടനകളുടെയും അഖിലേന്ത്യാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലോക ജനാധിപത്യ യുവജന ഫെഡറേഷ (WFDY) ന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.ഇതിന് പുറമേ ചൈന, ദക്ഷിണാഫ്രിക്ക, സോവിയറ്റ് യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിവിധങ്ങളായ പരിപാടികളിലായി പങ്കെടുത്തിട്ടുണ്ട്.
അന്തിക്കാട് പുളിക്കല്‍ പരേതനായ കൃഷ്ണന്‍കുട്ടി മേനോന്റെയും രമണിയുടേയും മൂത്ത മകനായി 1973 മേയ് 26ന് അന്തിക്കാട് ജനിച്ചു. . ശാസ്ത്രസാഹിത്യ പരിഷത്തിലൂടെയും, ബാലവേദിയിലൂടെയും, ചടയംമുറി സ്മാരകത്തിലെ കെ ജി കേളന് ഗ്രന്ഥശാലയിലൂടെയും പൊതുപ്രവര്‍ത്തന രംഗത്തെത്തി. മൂവാറ്റുവുഴ തൃക്കളത്തൂര്‍ പുതുച്ചേരിയില്‍ അനുപമയാണ് ഭാര്യ. ഇപ്പോള്‍ കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യുന്നു.






