
കണ്ണൂര്‍: രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിന് ചലഞ്ചിലേക്ക് സംഭാവന ചെയ്ത ബീഡിത്തൊഴിലാളി ജനാര്ദനന് എല്‍.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം.
പക്ഷേ, അദ്ദേഹം ചടങ്ങിന് പോകുന്നില്ല.
ആകെ 500 പേരെ ക്ഷണിച്ച ചടങ്ങില്‍ 216-ാമനായാണ് ഇദ്ദേഹത്തിന് ക്ഷണം കിട്ടിയത്. കത്ത് ചൊവ്വാഴ്ച 11-ഓടെ റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചുകൊടുത്തു. കാര്‍ പാസും ഗേറ്റ് പാസും നല്കി.
'സ്റ്റേഡിയത്തിലല്ല, ജനങ്ങളുടെ മനസ്സിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞില്ലേ. അതിനാല്‍ വീട്ടിലിരുന്ന് ആഹ്ലാദിക്കാനാണ് എന്റെ തീരുമാനം.
ഭാര്യയില്ലാതെ തനിച്ചുപോകാന്‍ മനസ്സ് അനുവദിക്കുന്നുമില്ല' ജനാര്ദനന് പറയുന്നു.
ജനാര്‍ദനന്റെ ഭാര്യ പി.സി. രജനി അര്‍ബുദം ബാധിച്ച് ജൂണ്‍ 26-നാണ് മരണത്തിന് കീഴടങ്ങിയത്.






