പരിസ്ഥിതി സമരങ്ങളിലൂടെ ശ്രദ്ധേയനായ പി. പ്രസാദ് (51) ചേര്ത്തലയില്നിന്നാണു നിയമസഭയിലെത്തിയത്. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം.
എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ്, സി.പി.ഐ. പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശീയ എക്സിക്യൂട്ടീവ്അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ നടന്ന സമരം, പ്ലാച്ചിമട സമരം തുടങ്ങിയവയില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. നര്‍മ്മദ ബച്ചാവോ ആന്തോളന്‍ സമരത്തില്‍ മേധാപട്കര്‍ക്കൊപ്പം പങ്കെടുത്തു. കരിമണല്‍ ഖനന വിരുദ്ധ സമരത്തിലും പങ്കാളിയായി.
എ.ഐ.ടി.യു.സി. നേതാവും സി.പി.ഐ. ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന പാലമേല്‍ പഞ്ചായത്തില്‍ നൂറനാട് മറ്റപ്പള്ളിയില്‍ ജി. പരമേശ്വരന് നായരുടെയും ഗോമതിയമ്മയുടേയും മകനാണ്. ലൈനയാണ് ഭാര്യ. ഭഗത്, അരുണ അല്‍മിത്ര എന്നിവര്‍ മക്കളാണ്.





