
തിരുവനന്തപുരം: പുതുമുഖങ്ങള്‍ക്ക് അവസരം നൽകുന്നു എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് മുഖ്യമന്ത്രി മാറുന്നില്ല എന്നത് സാധാരണഗതിയില്‍ ഉയരുന്നവരാവുന്ന വിമര്‍ശനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ പാര്‍ട്ടി തീരുമാനം ഇതായിരുന്നെനാനും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലും മറ്റും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിമാരുടെ വകുപ്പുകള്‍ ഇപ്പോള്‍ ഔദ്യോഗികമായി പറയാനാവില്ല. സാധാരണഗതിയില്‍ അത് ഗവര്‍ണര്‍ക്ക് കൊടുക്കേണ്ടതാണ്.അതിന് ശേഷമാണ് അത് പ്രഖ്യാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിയില്‍ ഏതെങ്കിലും ഒരാളല്ല തീരുമാനങ്ങളെടുക്കുന്നത്. തങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്താണ് തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് എല്ലാം പുതുമുഖങ്ങള്‍ വേണമെന്നത്. ആളുകള്‍ക്ക് അത് സ്വീകാര്യമാണ്. വലിയ രീതിയില്‍ അത് സ്വാഗതം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






