
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പാണിതെന്ന് ഡോ ശശി തരൂര്‍ എംപി. പത്ത് വര്‍ഷത്തെ ഭരണം മാറി പുതിയ ഭരണം വരും. സീറ്റുകള്‍ ഇപ്പൊള്‍ പ്രവചിക്കുന്നില്ലെന്നും ജനങ്ങള്‍ വോട്ട് ചെയ്യട്ടെയെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന് റിബല്‍ സ്ഥാനാര്‍ഥികള്‍ ഇല്ലെന്നും ഇത്തവണ ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യമാണ് കണ്ടതെന്നും പറഞ്ഞു.
മുഖ്യമന്ത്രി ആരാകുമെന്ന് എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കും. മുഖ്യമന്തിയെതീരുമാനിക്കാനൊന്നും വലിയ പ്രശ്നമുണ്ടാകില്ല. കേന്ദ്ര നേതൃത്വം വേഗം തീരുമാനിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. എന്‍ഡിഎ അക്കൗണ്ട് തുറക്കില്ല. ബിജെപി പലയിടത്തും പണം വിതരണം ചെയ്യുന്നു. എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാമെന്നും ശശി തരൂര്‍ പറഞ്ഞു.
ബിജെപിക്ക് ഒന്നോ രണ്ടോ ഇടങ്ങളിലാണ് സാധ്യത. അവിടെ ശക്തമായ ത്രികോണ പോരാട്ടമാണുള്ളത്. അപകടം മനസ്സിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് തിരികെ ഭരണത്തില്‍ വരുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പില്‍ നിന്ന് ഉയരുന്നത്. എന്നാല്‍ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തി മൂന്നാം ഊഴം നേടുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്.






