Authored by Web Desk | Last updated: 20 May 2021, 4:25 PM | 3 min read
രത്നങ്ങളെക്കുറിച്ചും രത്നധാരണത്തെക്കുറിച്ചും 'ജ്യോതിഷഭൂഷണ'ത്തിലൂടെ വന്ന പല ലേഖനങ്ങളും മാന്യ വായനക്കാര്‍ക്ക് സുപരിചിതമെന്ന് കരുതട്ടെ. എന്നാല്‍ അല്പം വ്യത്യസ്തതയോടെ ചില കാര്യങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് പറയുവാനാഗ്രഹിക്കുന്നു.
ഓരോ ഗ്രഹത്തിനും അനുയോജ്യമായ രത്നങ്ങളുണ്ട്. ഒമ്പത് ഗ്രഹങ്ങള്‍ക്ക് അനുയോജ്യമായ രത്നങ്ങളാണ് നവഗ്രഹരത്നങ്ങള്. രത്നങ്ങള്‍ തമ്മില്‍ ശത്രു-മിത്ര-സമത്വങ്ങളുണ്ട്. ആയതിനാല്‍ ഒന്നില്‍ക്കൂടുതല്‍ രത്നങ്ങള്‍ (രത്നമോതിരങ്ങള്‍) ധരിക്കുമ്പോള്‍ ശത്രുത്വമുള്ള രത്നങ്ങള്‍ ഒരുമിച്ച് ധരിക്കുന്നത് ദോഷകരമായി ഭവിക്കും.
ഒന്നില്‍ക്കൂടുതല്‍ ധരിക്കേണ്ടി വന്നാല്‍ പരസ്പര 'മിത്രരത്നങ്ങള്' മാത്രമേ ധരിക്കാവൂ എന്നറിയേണ്ടതാണ്. ഇനി നവഗ്രഹങ്ങള്‍ക്ക് അനുയോജ്യ രത്നങ്ങള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഒപ്പം അവയുടെ പ്രയോജനവും.
1. കേതു- വൈഡൂര്യം (Cat's Eye)
നിറം- മഞ്ഞ. ശരീര ബലം, തേജസ്സ്, തൊഴില്‍വിജയം മുതലായവയ്ക്ക്.
2. ശുക്രന്- വജ്രം (Diamond)
നിറം- വെള്ള. ബുദ്ധിവര്ദ്ധന, വിഷബാധ അകറ്റാന്‍ മുതലായ വയ്ക്ക്.
നിറം ഇളം മഞ്ഞ (തേനിന്റെ നിറം). തൊഴില്‍ അഭിവൃദ്ധി, ശത്രുജയം, വ്യവഹാരവിജയം, സുഖനിദ്ര എന്നിവയ്ക്ക്.
7. വ്യാഴം- പുഷ്യരാഗം
നിറം- മഞ്ഞ. ബുദ്ധിശക്തി, ധന-ധാന്യ-ഭൂമിലാഭം, പാണ്ഡിത്യം ഉണ്ടാകുക എന്നിവയ്ക്ക്.
8. ശനി- ഇന്ദ്രനീലം.
നിറം- നീല. മദ്യപന്മാരുടെ മദ്യപാനാസക്തി കുറയും, നിരാശ മാറി കര്‍മ്മനിരതനാകും.
9. ബുധന്‍- മരതകം (Emirald)
നിറം-പച്ച. ബുദ്ധിശക്തി വര്‍ദ്ധന, പഠന പുരോഗതി, കുടുംബജീവിതസൗഭാഗ്യം എന്നിവയ്ക്ക്.
രത്നധാരണം, വേണ്ടവിധം ഗ്രഹനില പ്രകാരം പഠനം നടത്തി തീരുമാനിക്കേണ്ടതാണ്.
ഉദാ: പുഷ്യരാഗം എടുക്കാം
പുഷ്യരാഗത്തിന്റെ അധിപതി വ്യാഴമാണ്.
എപ്പോള്‍ ധരിക്കണം:-
വ്യാഴം ലഗ്നാധിപനായാല്‍
വ്യാഴം 5-ാം ഭാവാധിപനായാല്
വ്യാഴം ശത്രുക്ഷേത്ര സ്ഥിതിയില്‍
വ്യാഴം ബലക്കുറവുള്ളപ്പോള്
വ്യാഴം നീചരാശി (മകരം) യില്‍
എന്നീ അവസ്ഥയില്‍ പുഷ്യരാഗം നിര്‍ദ്ദേശിക്കാവുന്നതാണ്.
മറ്റൊരു ഉദാഹരണം:-
മായാജാലക്കാര്‍ പിശാചിനെ വിളിക്കാന്‍ `Cornellian stone' ഉം ഭാവി പ്രവചനക്കാര്‍ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ `Opal Stone' ( ശിവധാതുക്കല്ല്) ഉം ഉപയോഗിക്കുമത്രേ. ആരോഗ്യത്തകരാര് വരുമ്പോള്‍ ഇതിന് കളര്‍മാറ്റം നല്കി സൂചന നല്കുമത്രേ.
ദുര്ദേവത, ബാധ, ദൃഷ്ടി ബാധ, ദുഃസ്വപ്നം അപസ്മാരം എന്നിവയ്ക്ക് Jet (കരിമണി) മാല/കല്ലും ഉണ്ടെന്ന് പറയുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ രത്നം ധരിക്കുന്നതിനാല്‍ ഗുണഫലങ്ങളെ ഒരു പരിധിവരെ വര്‍ദ്ധിപ്പിക്കാനും ദോഷഫലങ്ങളെ ഒരു പരിധിവരെ കുറയ്ക്കാനും കഴിയും. പരിഹാരകര്‍മ്മങ്ങള്‍ക്കും ഇതേ അനുഭവം തന്നെയെന്ന് വേണം പറയാന്‍.
ജനനസമയത്തെ ഗ്രഹനില മാറ്റുവാന്‍ ഒരു ദൈവജ്ഞനും (ജ്യോതിഷിക്കും) കഴിയില്ല. എന്നാല്‍ ഓരോ കാലത്തെ ഗുണദോഷങ്ങള്‍ മുന്‍കൂട്ടി കണ്ട് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയും.
ആയതിന് രത്നധാരണം, യന്ത്രധാരണം, രുദ്രാക്ഷം, ഏലസ്സ്, നവഗ്രഹപൂജ, ഈശ്വരപ്രാര്‍ത്ഥന, ഗുരുപ്രീതി ഇതെല്ലാം ദോഷാധിക്യം ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിക്കും.
'കണ്ണില്‍ കൊള്ളേണ്ടത് പുരികത്ത്' എന്ന് പറയുന്ന പോലെ, ദോഷഫലങ്ങള്‍ പലതും ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ല.
ജ്യോതിഷശാസ്ത്രം, വൈദ്യശാസ്ത്രം മുതലായ സര്വ്വശാസ്ത്രങ്ങള്ക്കും അതിന്റേതായ പരിമിതികളുണ്ട്. എന്നാല്‍, എല്ലാ ശാസ്ത്രത്തിനും അതീതനാണ് 'സര്വ്വേശ്വരന്' എന്നറിയുക.
നാം ചെയ്യേണ്ട കര്‍മ്മങ്ങള്‍ സത്യസന്ധമായും, ആത്മാര്‍ത്ഥമായും ചെയ്യുക. 'താന്‍ പാതി ദൈവം പാതി' എന്ന് വിശ്വസിച്ച് മുന്നോട്ടുപോകുക!
നീചരാശിയായ കന്നിയില്‍ എന്നിങ്ങനെയുള്ള അവസ്ഥയില്‍ വജ്രം ഗ്രഹനില വിശദമായി പഠിച്ച് നിര്‍ദ്ദേശിക്കാവുന്നതാണ്. മറ്റൊരു സവിശേഷത ശുക്രന് ഉച്ചരാശിയായ മീനത്തില്‍ നില്ക്കുന്നവര് വജ്രം ധരിച്ചാല്‍ അമിത ലൈംഗികാസക്തി മദ്യാസക്തി, അമിത ആഡംബരപ്രിയം തുടങ്ങിയവ മൂലം നാശത്തിലേക്ക് നയിച്ചേക്കും.
വിശ്വാസികള്‍ രത്നധാരണം ആഗ്രഹിക്കുന്നത് ഗുണഫലം ലഭിക്കാനാണ്. ആയതിന് കുളിക്കുന്നതിന് മുമ്പായി രത്നമോതിരം ഊരിവയ്ക്കേണ്ടതാണ്. ലൈംഗികബന്ധ സമയത്തും മദ്യപാന സമയത്തും ഊരി വയ്ക്കേണ്ടതാണ്. ദുഷ്പ്രവൃത്തികളില്‍നിന്ന് വിട്ടുനിന്ന്, സല്‍പ്രവൃത്തികള്‍ ചെയ്താല്‍ രത്നധാരണത്തില്‍ കൂടുതല്‍ ഫലപ്രാപ്തി ലഭിക്കും. കൂടാതെ അവരവരുടെ വിശ്വാസാനുസരണമുള്ള പ്രാര്‍ത്ഥകള്‍, ആചാരാനുഷ്ഠാനങ്ങള്‍ എല്ലാം കൂടുതല്‍ ഫലദായകമാകും.
ജനിച്ച മാസത്തിന്റേയും നക്ഷത്രത്തിന്റേയും അടിസ്ഥാനത്തില്‍ രത്നധാരണം നിര്‍ദ്ദേശിക്കാറുണ്ട്. രത്നങ്ങള്‍, ചെമ്പ്, വെള്ളി, സ്വര്‍ണ്ണം എന്നീ ഏതെങ്കിലും ലോഹങ്ങളില്‍ കെട്ടിച്ച് ദേഹത്തില്‍ മോതിരമായോ, മാലയായോ തയ്യാറാക്കി ധരിക്കുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്.
കൂടാതെ ഓരോ ദശാകാലത്തും, അതാത് ദശാനാഥന്റെ രത്നം ധരിക്കാവുന്നതാണ്. അനിഷ്ടത്തിലിരിക്കുന്ന ഗ്രഹത്തിന് പറഞ്ഞിട്ടുള്ള രത്നമാണ് ധരിക്കേണ്ടതാണ്. ഗുണപ്രദമായ ഗ്രഹത്തിന് രത്നധാരണം ആവശ്യമില്ലെന്നര്‍ത്ഥം.
ചെറിയ അളവിലുള്ള 2-3 കാരറ്റിലുള്ളത് ഉത്തമം. അതില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ അനുകൂലമോ, പ്രതികൂലമോ എന്നും ഉറപ്പുവരുത്തണം.