
ന്യൂഡൽഹി : പഞ്ചാബിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു. വിമാനത്തിന്റെ പൈലറ്റ് സ്ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരി അപകടത്തിൽ മരിച്ചു.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരന എന്ന സ്ഥലത്താണ് വിമാനം തകർന്ന് വീണത്.സംഭവത്തിൽ വ്യാമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്ത് ഈ വർഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 വിമാന അപകടമാണിത്.
മാർച്ചിൽ നടന്ന അപകടത്തിൽ ഗ്രൂപ് ക്യാപ്റ്റനായിരുന്ന എ ഗുപ്ത കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലും എയർഫോഴ്സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.






