
കൊല്‍ക്കത്ത: ബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ അച്ഛനും സഹോദരനും വൈ പ്ലസ് സുരക്ഷ നല്കി കേന്ദ്രം. ബംഗാളില്‍ തിരഞ്ഞെടുത്ത 77 ബിജെപി എംഎല്‍എമാര്‍ക്കും കേന്ദ്ര സുരക്ഷ അനുവദിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭാ എംപിമാരായ സിസിര്‍ കുമാര്‍ അധികാരിക്കും ദിബിയേന്ദു അധികാരിക്കും സുരക്ഷ ഒരുക്കിയത്.
നന്ദിഗ്രാമില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി ബംഗാള്‍ പ്രതിപക്ഷ നേതാവാണ്. സുവേന്ദുവിന് നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് നല്‍കിവരുന്നത്.
സുവേന്ദുവിന്റെ പിതാവായ ശിശിര്‍ കുമാറിനും സഹോദരന് ദിബ്യേന്ദു അധികാരിക്കും വധഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജന്‍സി നല്കിയ റി്േപാര്ട്ടിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും വൈ പ്ലസ് സുരക്ഷ നല്കാന് തീരുമാനിച്ചതെ്നന് മന്ത്രാലയം അറിയിച്ചു. ഇതോടെ രണ്ട് പേരുടെയും സുരക്ഷയ്ക്കായി കൂടെ നാലോ അഞ്ചോ സിആര്‍പിഎഫ് കമാന്‍ഡോകള്‍ കാണും.






