
തിരുവനന്തപുരം : മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിംകൾക്ക് കൂടുതൽ നൽകുന്നെന്ന പ്രചാരണം ശരിയല്ലെന്ന് എം .എ.ബേബി. മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള പാലൊളി മുഹമ്മദ് കുട്ടി സമിതിയുടെ ശുപാർശകൾ നടപ്പാക്കിയപ്പോൾ യുഡിഎഫ് സർക്കാർ 20 % പിന്നാക്ക ക്രിസ്ത്യാനികൾക്ക് കൂടെ നൽകുകയാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
സ്കോളർഷിപ്പിന്റെ പേരിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം, കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദനെ തള്ളുന്നതാണ് ബേബിയുടെ നിലപാട്. ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയിൽ സി.പി.എമ്മിലും ആശയക്കുഴപ്പമുണ്ടെന്ന് നേതാക്കളുടെ വ്യത്യസ്ത നിലപാടുകൾ വ്യക്തമാക്കുന്നു.
വിഷയം നാളെ ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദന്റെ നിലപാട് തള്ളിയിരുന്നു.






