
സുള്ള്യ: ജ്വല്ലറി മോഷണ കേസിലെ പ്രതിയുടെ വയറ്റിൽനിന്നു കിട്ടിയത് 35 ഗ്രാം സ്വർണം. തൃശൂർ മുകുന്താപുരം താലൂക്കിലെ ആമ്പല്ലൂർ സ്വദേശി ഷിബു (48) വിന്റെ വയറ്റിൽനിന്നാണ് സ്വർണം കണ്ടെടുത്തത്.
സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിൽ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഡോക്ടർമാർ ഇയാളുടെ വയറ്റിൽ നിന്ന് സ്വർണം പുറത്തെടുത്തത്.
ഇയാൾക്കൊപ്പം കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് പാതമ്പാറ സ്വദേശി തങ്കച്ചൻ (50) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.






